26.4 C
Kollam
Saturday 26th September, 2026 | 03:21:56 AM
Home News Breaking News എഎസ്പി താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ 16കോടിയുടെ കഞ്ചാവ്,അന്വേഷണസംഘങ്ങളുടെ കണ്ണ് വെട്ടിക്കാനുള്ള നീക്കം പാളി

എഎസ്പി താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ 16കോടിയുടെ കഞ്ചാവ്,അന്വേഷണസംഘങ്ങളുടെ കണ്ണ് വെട്ടിക്കാനുള്ള നീക്കം പാളി

പെരുമ്പാവൂര്‍. പതിനാറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ആയുഷ് വമ്പൻ സ്രാവെന്ന് പൊലീസ്. ആയുഷ് പെരുമ്പാവൂരിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത് ഒരാഴ്ചമുൻപാണ്. ഓൺലൈനായി വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് കടത്തിയ കോടികൾ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചത്.

ഇതേ കെട്ടിടത്തിൽ പത്താം നിലയിലാണ് പെരുമ്പാവൂർ എഎസ്പിയും താമസിക്കുന്നത്. ആറാം നിലയിലുള്ള ആയുഷിന്റെ ഫ്ലാറ്റിൽ നിന്ന് 15 കിലോയിലേറെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. എഎസ്പി താമസിക്കുന്ന അതെ ഫ്ലാറ്റിൽ താങ്ങിയത് കൃത്യമായ ആസൂത്രണതോടെയെന്ന് വ്യക്തമായി. അന്വേഷണസംഘങ്ങളുടെ കണ്ണ് വെട്ടിക്കാനും പരിശോധനകളിൽ നിന്ന് ഒഴിവാകാനും നടത്തിയ നീക്കമാണ് പാളിയത്.

സംസ്ഥാന വ്യാപക വേരുകളുള്ള ലഹരി റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്
അങ്കമാലി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ്. ബാങ്കോക്കിൽ ചൈനീസ് ലഹരി റാക്കറ്റിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നത് മലയാളികളാണ്.