27.1 C
Kollam
Thursday 10th September, 2026 | 09:07:43 AM
Home News Kerala മലപ്പുറത്ത് വീണ്ടും എം.ഡി.എം.എ പിടികൂടി

മലപ്പുറത്ത് വീണ്ടും എം.ഡി.എം.എ പിടികൂടി

മലപ്പുറത്ത് വീണ്ടും എം.ഡി.എം.എ പിടികൂടി. വഴിക്കടവിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ. എളംകൂർ സ്വദേശി സൈഫുദ്ദീൻ, ചുങ്കത്തറ കൈപ്പിനി സ്വദേശി റിയാസ് അലി എന്നിവരാണ് പിടിയിലായത്

ഇന്നലെ രാത്രി 11.30 മണിയോടെ വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ കാർ സഹിതം പിടികൂടിയത്.