29.7 C
Kollam
Monday 7th September, 2026 | 12:27:27 PM
Home News Breaking News വിഴിഞ്ഞം ഭാവി എന്ത്?

വിഴിഞ്ഞം ഭാവി എന്ത്?


തിരുവനന്തപുരം. കേരളത്തിന്റെ പ്രതീക്ഷയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി . രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുമ്പോൾ 57 ലക്ഷം കണ്ടെയ്നറുകളുടെ വിനിമയമാണ് വിഴിഞ്ഞത്ത് പദ്ധതിയിട്ടിട്ടുള്ളത്.റോഡ്, റെയിൽ ഗതാഗതങ്ങളുടെ വികസനത്തിന്‌ ഊന്നൽ കൊടുത്തുകൊണ്ട് കൊണ്ട് വേണം വിഴിഞ്ഞത്തെ ഈ വർഷത്തെ ബഡ്‌ജറ്റിൽ  പരിഗണിക്കേണ്ടത്.


ചെങ്കോട്ട – വഴി തമിഴ് നാട്ടിലേക്കും, തിരുവനന്തപുരം കാട്ടാക്കട – അമ്പ സമുദ്രം ബന്ധിപ്പിച്ചുകൊണ്ട് റോഡ് കണെക്ടിവിറ്റി. ദക്ഷിണ ഇന്ത്യയെ മുഴുവൻ ബന്ധിപ്പിക്കുന്ന ചരക്ക് റോഡ് ശൃഖലയെയാണ് രണ്ടാം ഘട്ടത്തിൽ വിഴിഞ്ഞം തുറമുഖത്ത് നടപ്പിലാക്കേണ്ടത്.


റെയിൽവേ വികസനം 2029 ൽ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ. ഈ ഘട്ടത്തിൽ റോഡ് വികസനത്തിന്‌ ഊന്നൽ കൊടുക്കണം. ഡബിൾ കണ്ടെയ്നർ ലൈനിൽ തുരങ്ക പാതകൾ രൂപകല്പന ചെയ്യുന്നത് ചരക്ക് ഗതാഗതത്തിന് കൂടുതൽ സൗകര്യമാകും.


രണ്ടാം ഘട്ടത്തിൽ 2 കോടി കണ്ടെയ്നറുകൾ വിനിമയം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. നിലവിൽ ജെയ്ഡ് സർവീസ് ഉള്ള എം സി ക്ക് മാത്രം 1000 കപ്പലുകൾ ഉണ്ട്. മേഴ്‌സ്ക്, എവെർ ഗ്രീൻ ഉൾപ്പടെ 10 വമ്പൻ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തും ഇതിനായി സർക്കാർ സഹായവും ആവശ്യമുണ്ട്. കൂടുതൽ നിക്ഷേപങ്ങൾ വിഴിഞ്ഞത്തേക് കൊണ്ട് വരണം. അതിനായി സർക്കാൻ ഇൻസെന്റീവ്കൾ കൂടുതൽ പ്രഖ്യാപിക്കണം.


മുൻ വർഷം വിഴിഞ്ഞം കോൺക്ലവിലൂടെയും നിക്ഷേപക കൂട്ടായിമയിലൂടെയും 6250 കോടിയുടെ പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പിലായില്ല. ഇത്തവണ 17000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്  എത്തിക്കാൻ സർക്കാരിന് കഴിഞ്ഞാൽ അത്  സാമ്പത്തിക മേഖലയിൽ വലിയ ഒരു മുതൽ കൂട്ട് ആകും