30.2 C
Kollam
Monday 7th September, 2026 | 01:25:39 PM
Home News Breaking News ഇന്നും  ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ

ഇന്നും  ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും  ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പതിനൊന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ്  ഓറഞ്ച് അലേർട്ടുള്ളത്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾക്ക് നിരോധനമുണ്ട്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ് നിർദ്ദേശം.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം അറബിക്കടലിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു. കർണാടക തീരം മുതൽ ആന്ധ്ര വരെ ന്യൂന മർദ്ദ പാത്തിയും നിലനിൽക്കുകയാണ്.