30.2 C
Kollam
Monday 7th September, 2026 | 02:26:05 PM
Home News Kerala യുവാക്കൾ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

യുവാക്കൾ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

പത്തനംതിട്ട. കോന്നിയിൽ മൂന്ന് യുവാക്കൾ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ബൈക്ക് പാർക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികളുമായി ഉണ്ടായ
തർകത്തിലാണ് ഇവർ എയർഗൺ എടുത്ത്
ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

പത്തനാപുരം സ്വദേശി കാർത്തിക്, അരുവാപ്പുലം സ്വദേശി ഷോൺ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മൂന്നാമത്തെയാൾ പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു… ഇയാൾക്കായി തിരച്ചിൽ നടത്തുന്നു

ഓട്ടോറിക്ഷ തൊഴിലാളികളെ യുവാക്കൾ മർദിച്ചെന്നും പരാതിയുണ്ട്

യുവാക്കൾ മദ്യലഹരിയിലാണെന്ന് നാട്ടുകാർ പറഞ്ഞു