27.4 C
Kollam
Friday 23rd October, 2026 | 01:27:05 PM
Home News Kerala വീട്ടമ്മയ്ക്ക് വെടിയേറ്റ കേസ്,പ്രതിയുടെ കുതിരകളെ കാണാതായി

വീട്ടമ്മയ്ക്ക് വെടിയേറ്റ കേസ്,പ്രതിയുടെ കുതിരകളെ കാണാതായി

കോഴിക്കോട്. വീട്ടമ്മയ്ക്ക് വെടിയേറ്റ കേസ്. പ്രതി ഷിംജിത്തിന്റെ വീട്ടിലെ കുതിരകളെ കാണാതായി. കരുവിശ്ശേരി മുണ്ടിയോളി ഷിംജിത്തിന്റെ കുതിരകളാണ് കാണാതായത്. കുതിരയുടെ ചാണകം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് അയല്‍വാസിയായ വീട്ടമ്മയെ വെടിവച്ചത്.

ഷിംജിത്ത് അറസ്റ്റിലായതോടെ കുതിരകളെ സംരക്ഷിക്കാൻ ആളില്ലാതായി.കുതിരകളെ ഏറ്റെടുക്കാൻ കോർപറേഷൻ നടപടി വൈകി. കുതിരകളെ സംരക്ഷിക്കാൻ ആർഡിഒയ്ക്ക് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും കുതിരകളെ ഏറ്റെടുക്കുന്നതിൽ നടപടിയില്ലായിരുന്നു. സമീപവാസികളാണ് കുതിരകൾക്ക് ഭക്ഷണം നൽകിയിരുന്നത്

ചൊവ്വാഴ്ച മുതലാണ് രണ്ട് കുതിരകളെയും കാണാതായതെന്ന് നാട്ടുകാർ. കുതിരകളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് വെള്ളയിൽ പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here