29.5 C
Kollam
Friday 9th October, 2026 | 12:27:40 PM
Home News Kerala ചെറുതുരുത്തിയിൽ വെകിളി പിടിച്ച് ഓടിയ കുതിര ഭീതി പരത്തി

ചെറുതുരുത്തിയിൽ വെകിളി പിടിച്ച് ഓടിയ കുതിര ഭീതി പരത്തി

തൃശൂര്‍. ഭാരതപുഴയിൽ കുളിക്കാൻ കൊണ്ടുപോയ കുതിരയാണ് കയറു പൊട്ടിച്ചു ഓടിയത്.ചെറുതുരുത്തി കൊച്ചിൻ പാലം മുതൽ നെടുമ്പര വരെ കുതിര ഓടുകയായിരുന്നു.കുതിരയുടെ അമിതമായ വേഗതയിൽ വഴിയോര യാത്രക്കാർക്കും ഇരു ചക്ര വാഹന യാത്രക്കാർക്കും പരിക്കേറ്റു.

ആറ്റൂരിൽ നിന്നുംനെടുമ്പര ഭാഗത്തേക്ക് പോവുകയായിരുന്ന മനപ്പടി സ്വദേശി രതീഷിന് കുതിരയുടെ ആക്രമണത്തിൽ പരിക്കേറ്റു.കുതിരയുടെ ഓട്ടം കണ്ടഭീതിയിലായ വാഹനങ്ങൾ നിർത്തിയിടുകയായിരുന്നു.

ചേലക്കര സ്വദേശി മോഹനന്റെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും തകർത്തു.