തിരുവനന്തപുരം വിഴിഞ്ഞത്ത് കോടികളുടെ കടല്‍ വെള്ളരി വേട്ട. കടുവ, പുലി, ആന എന്നീ ജീവികളെപ്പോലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ ജീവികളാണ് കടല്‍ വെള്ളരി.
ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ഒപ്പം ഈ ജീവികളെ കച്ചവടം ചെയ്യുന്നതും, കച്ചവടത്തിനായി ഉപയോഗിക്കുന്നതും കുറ്റകൃത്യമാണ്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രജീഷ് , അജി എന്നീ പ്രതികളെയും പിടികൂടിയിട്ടുണ്ട്.
വെള്ളരിക്കയോട് രൂപ സാദൃശ്യമുള്ളൊരു സമുദ്രജീവിയാണ് കടല്‍ വെള്ളരി. കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഈ ജീവികള്‍ കടലിലെ ശുചീകരണ തൊഴിലാളികള്‍ കൂടിയാണ്. ജൈവാവശിഷ്ടങ്ങള്‍ ഭക്ഷിച്ച് കടല്‍ത്തട്ടിലെ മണ്ണിനെ ശുദ്ധീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.



























