26.6 C
Kollam
Thursday 23rd July, 2026 | 08:36:57 PM
Home News Breaking News വീണയടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇഡിയുടെ നിർണായക നീക്കം

വീണയടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇഡിയുടെ നിർണായക നീക്കം

കൊച്ചി.
സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ
എസ്എഫ്ഐഒ സമർപ്പിച രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഏഴാണ് അപേക്ഷ പരിഗണിക്കുന്നത്.

വീണയടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ഇഡിയുടെ നിർണായക നീക്കം. എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച മൊഴികളും അക്കൗണ്ട് വിവരങ്ങളടക്കമുള്ള രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. വീണയുടെ മൊഴിയും അക്കൗണ്ട് വിവരങ്ങളും ഇതിൽ ഉൾപ്പെടും. 54 വാല്യങ്ങളിലായി 134 സെറ്റ് രേഖകളാണ് എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചത്.  

ഒരു വർഷം മുൻപ് ഇഡി അപേക്ഷ നൽകിയെങ്കിലും ഇരുപതിനായിരത്തിലേറെ പേജുകൾ പ്രിന്റെടുത്ത് നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അത്രയും പ്രിന്റെടുത്ത് നൽകാൻ കഴിയില്ലെങ്കിൽ ഡിജിറ്റലായി കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം.