30.5 C
Kollam
Saturday 26th September, 2026 | 03:37:46 PM
Home News Breaking News ഇഡി ആക്രമണക്കേസ്,പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നേരിട്ട് ഹാജരായി ഇഡിയുടെ അഭിഭാഷകൻ

ഇഡി ആക്രമണക്കേസ്,പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നേരിട്ട് ഹാജരായി ഇഡിയുടെ അഭിഭാഷകൻ

തിരുവനന്തപുരം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷയെ എതിർത്ത് കോടതിയിൽ നേരിട്ട് ഹാജരായി ഇഡിയുടെ അഭിഭാഷകൻ.
പ്രോസിക്യൂഷൻ ഒത്തുകളിയെ തുടർന്നു കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചതോടെയാണ് കേസിൽ കക്ഷി ചേരാൻ ഇ.ഡി തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് എട്ടാംപ്രതി ഷഫീക്കിന്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്. ഹർജി
പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂട്ടറുടെ അനുകൂല നിലപാടിലായിരുന്നു ജാമ്യം ലഭിച്ചത്. സിപിഎം നോമിനിയാണ് പ്രോസിക്യൂട്ടറെന്നത് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. ഇതോടെയാണ് ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്ക് ഇടയായ ജാമ്യം ലഭിച്ചത്.