കൊച്ചി. എരൂരിലെ ആക്രിക്കടയിൽ വ്യാജരേഖകളുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശികളുടെ കേസിൽ അന്വേഷണം പുരോഗമിക്കുന്നു . വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകും എന്ന് സൂചന. അതേ സമയം അതിഥി
തൊഴിലാളികൾക്കായുള്ള ക്ലിയറൻസ് പരിശോധന ശക്തമാക്കും
കൊച്ചിയിൽ നിന്നും വ്യാജരേഖയുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശികളെ കേന്ദ്രികരിച്ച് കൂടുതൽ പേരിലേക്ക് അന്യേഷണം.അതിധിതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാകും.കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസില്ലാതെ വീടുകൾ നൽകാൻ പാടില്ലെന്നാണ് നിയമം.പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കില്ലാതെയാണ് ഭൂരിഭാഗം പേരും കേരളത്തിൽ താമസിക്കുന്നത്.നേവി ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എരൂരിൽ നിന്നും ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായത്.മെയ്ദി ഹസൻ,മുഹമ്മദ് അസിം,തരേഖ്,സോജിർ,മുഹമ്മദ് സൊഹൈൽ,റഖീഷ് ഷാ,എന്നിവരാണ് പൊലീസ് പിടിയിലായത്.
പ്രതികളിൽ ഒരാളായ റഖീബ് കേരളത്തിൽ താമസമായിട്ട് 20 വർഷമായി.
ആക്രിക്കട കേന്ദ്രീകരിച്ചായിരുന്നു ഹിൽ പാലസ് പൊലീസിന്റെയും എടിഎ സിൻ്റെയും സംയുക്ത പരിശോധന നടത്തിയത്.
കടയിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരുടെ തിരിച്ചറിയൽ കാർഡുകളും മറ്റ് താമസരേഖകളും ആവശ്യപ്പെട്ടു. എന്നാൽ പരിശോധനയിൽ ഈ രേഖകളെല്ലാം വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.അതിർത്തി കടന്ന് നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ ഇവർ കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിയിൽ ഒളിവിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യമാണ് ഏജൻസികൾ പ്രധാനമായും പരിശോധിച്ചത്.ഇന്ത്യ ബംഗ്ലാദേശ് അതിർത്തി കടന്ന് ഇവർ എങ്ങനെ കേരളത്തിൽ എത്തി,കൊച്ചിയിൽ ഇവർക്ക് താമസമൊരുക്കിയതും ആക്രിക്കടയിൽ ജോലി നൽകിയതും ആരാണ്,എന്നിവയാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇതിന് പിന്നിൽ അന്തർസംസ്ഥാന ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന




































