തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കി ഉടൻ പിടിയിലാകുമെന്ന് സൂചന. ഇയാളെ ഏത് നിമഷവും അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്. കർണ്ണാടകയിലേക്ക് കടന്നു എന്ന പ്രചരണം തള്ളിയ പോലീസ് ഇയാളുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്.
Home News Breaking News അർജ്ജുൻ ആയങ്കി ഉടൻ വലയിലാകുമെന്ന് സൂചന;ആയങ്കി ബന്ധമുള്ള 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ


































