30.1 C
Kollam
Sunday 27th September, 2026 | 06:08:20 PM
Home News Kerala പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: ചിറ്റൂരില്‍ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ വണ്ണാമട എന്‍.ജി. കോളനിയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ അശ്വിനി (14) ആണ് മരിച്ചത്. ചിറ്റൂര്‍ ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അശ്വിനിക്ക് പനി തുടങ്ങിയത്. പനി മാറാതെ തുടര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചിത്രയാണ് അമ്മ. സിന്ധു സഹോദരിയാണ്.