മലപ്പുറം .കുറ്റിപ്പുറത്ത് ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. കുന്നംകുളം സ്വദേശി കണ്ടുത്തുവളപ്പിൽ റിയാസിനെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എട്ടു ദിവസം മുൻപ് ആണ് കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി നബീലിന്റെ വീട്ടിലെ ഫാമിൽനിന്ന് 1,10,000 രൂപ വിലയുള്ള പോത്ത് മോഷണം പോയത്. എട്ടു മാസങ്ങൾക്ക് മുൻപ് ഇയാളുടെ മറ്റു രണ്ടു പോത്തുകളെയും കാണാതായിരുന്നു. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന പോത്തുകളാണ് അന്നു മോഷണം പോയത്.
ചെമ്പിക്കൽ സ്വദേശി കുന്നത്ത് ജമാലുദ്ദീന്റെ ഫാമിൽനിന്ന് 1,10,000 രൂപയും പോത്തും കളവ് പോയി. ചെല്ലൂർ സ്വദേശി നാസറിന്റെ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന പോത്തും മോഷണം പോയിരുന്നു.
കഴിഞ്ഞ ഒൻപത് മാസത്തിനിടെ അഞ്ചു പോത്തുകളാണ് പ്രദേശത്തുനിന്നു മോഷണം പോയത് പോലീസിനും വലിയ തലവേദനയായിരുന്നു
നബീൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി റിയാസിന്റെ വീട്ടിൽനിന്നാണ് പൊലീസ് വിലപിടിപ്പുള്ള രണ്ടു പോത്തുകളെയും കണ്ടെത്തിയത്.പ്രതി വിൽപന നടത്തിയ രണ്ടു പോത്തുകളെയും പൊലീസ് പിടിച്ചെടുത്ത് ഉടമകൾക്കു കൈമാറി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു






























