24.7 C
Kollam
Saturday 18th July, 2026 | 08:51:28 AM
Home News Breaking News വിട്ടുവീഴ്ചയുമില്ലാതെ മുഖ്യമന്ത്രി, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിൽ ഒരു മാറ്റവും വരുത്തില്ല, ബില്ല് ബുധനാഴ്ച...

വിട്ടുവീഴ്ചയുമില്ലാതെ മുഖ്യമന്ത്രി, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിൽ ഒരു മാറ്റവും വരുത്തില്ല, ബില്ല് ബുധനാഴ്ച നിയമസഭയിൽ പാസാക്കും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ പിന്നോട്ടില്ലെന്ന് സർക്കാർ. ജൂലൈ ഒന്നിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കും. കരട് പ്രസിദ്ധീകരിച്ചു. അതേസമയം മദ്യനയം വരാതെ ഒരു കമ്പനിക്കും രജിസ്ട്രേഷൻ അനുമതി നൽകില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു പ്രതികരിച്ചു.

( എതിർപ്പുകൾക്കിടയിലും ഒരു വിട്ടുവീഴ്ചയുമില്ലാതെ മുഖ്യമന്ത്രി വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയിൽ ഒരു മാറ്റവും വരുത്തില്ല, ബില്ല് ബുധനാഴ്ച നിയമസഭയിൽ പാസാക്കും. ബിൽ അനുസരിച്ച് 0.5 മുതൽ 10 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യത്തിന് 120 ശതമാനം നികുതി മുതൽ 20 ശതമാനം വരെ ആൾക്കഹോൾ അടങ്ങിയ മദ്യത്തിന് 175 ശതമാനവും. എന്നാൽ ബിൽ പാസായാലും വില്പനയ്ക്ക് അനുമതി നൽകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ് അതേസമയം പാസായാൽ അനുമതിക്കായി കമ്പനികൾക്ക് സമീപിക്കാനാകും. അങ്ങനെ വന്നാൽ അത് നിരസിക്കുമെന്നും യുഡിഎഫിന്റെ മധ്യനയം വരാതെ അംഗീകാരം നൽകില്ലെന്നും ആണ് എക്സൈസ് മന്ത്രിയുടെ കർശന നിലപാട്

നിയമപ്രശ്നങ്ങൾക്ക് സാധ്യത തെളിയുകയാണ്. മദ്യനയത്തിന് ശേഷം മാത്രം അന്തിമ തീരുമാനം എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ഘടകകക്ഷികളുടെ വിശ്വാസം

ബിൽ പാസാകും മുൻപ് യുഡിഎഫ് കോൺഗ്രസ് നേതൃയോഗങ്ങൾ ചേരിയിൽ നിന്ന് ഉറപ്പായത്തോടെ വി എം സുധീരനടക്കം കോൺഗ്രസ് നേതാക്കൾക്ക് അതൃപതിയും ഉണ്ട്. എന്നാല്‍ സുധീരന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായി കത്തി ക്കയറുകയാണ്.പ്രത്യേകിച്ച് പരാതിയില്ലാതെ തുടര്‍ഭരണം ഉറപ്പാക്കിയ ഉമ്മന്‍ചാണ്ടിമന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയ അതേ നയമാണ് സുധീരന്‍ ഇപ്പോള്‍ എടുക്കുന്നതെന്നും കഴിഞ്ഞ പത്തുവര്‍ഷം ഈ ആദര്‍ശം എവിടെയായിരുന്നു എന്നാണ് ചോദ്യം. ഒരു പത്രപ്രസ്താവനപോലുമിറക്കാതിരുന്ന സുധീരന്‍ ഒരു പാട് പ്രതിസന്ധികളെ തരണംചെയ്യേണ്ട യുഡിഎഫ് ഭരണത്തെ തുടക്കത്തിലേ കുഴിയിലിറക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.