തിരുവനന്തപുരം. പി എം ശ്രീ പദ്ധതിയിൽ UDF സർക്കാർ വാദങ്ങളെ പൊളിച്ച് കേന്ദ്ര മറുപടി. സംസ്ഥാനങ്ങൾ പിന്മാറുന്നതിൽ നിയമ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ. ഔദ്യോഗിക മറുപടി പുറത്തുവന്നതോടെ യുഡിഎഫ് സർക്കാർ വെട്ടിലായി. പുതിയ രേഖകളുടെ അടിസ്ഥാനത്തിൽ ഉപസമിതി ഇക്കാര്യം വീണ്ടും ചർച്ച ചെയ്യുമെന്ന് ഉപസമിതി അംഗം മന്ത്രി റോജി എം ജോൺ പ്രതികരിച്ചു
പി എം ശ്രീയിൽ കുരുക്കിൽ ആയത് യുഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടതിനാൽ പിന്മാറ്റം നിയമപരമായി സാധ്യമല്ലെന്ന് ആയിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്.ആ നിലപാടിൽ തുടർന്നുകൊണ്ട് പാഠ്യപദ്ധതിയും ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നതിലും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമെന്നു ആയിരുന്നു നിലപാട്.ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ മറുപടി രേഖാമൂലം പുറത്തുവരുന്നത്. അബ്ദുൽ വഹാബ് എംപിക്ക് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയാണ് മറുപടി നൽകിയത്. കേന്ദ്രത്തിന്റെ മറുപടി അനുസരിച്ച് സംസ്ഥാനങ്ങൾക്ക് പിന്മാറാം നിയമപ്രശ്നങ്ങൾ ഒന്നും തന്നെയില്ല പക്ഷേ ഫണ്ട് ലഭ്യമാകില്ല
ഇനിയാണ് യുഡിഎഫ് സർക്കാരിന്റെ തലവേദന തുടങ്ങുന്നത്.പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സമ്മർദ്ദം രാഷ്ട്രീയമായി ഉയരും. പിന്മാറിയാൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ട് പ്രശ്നമാവുകയും ചെയ്യും.
ഈ ഘട്ടത്തിൽ ഇതിനെ രാഷ്ട്രീയമായും ഭരണപരമായും കൈകാര്യം ചെയ്യേണ്ട ബാധ്യത കൂടിയാണ് കോൺഗ്രസിലേക്കും സർക്കാരിലേക്കും എത്തുന്നത്.

































