തിരുവനന്തപുരം.പിഎം ശ്രീയിൽ തുടരണമെന്ന് അറിയിച്ച് സംസ്ഥാന സർക്കാരിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് ആണ് കത്തയച്ചത്. കത്ത് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച വിദ്യാഭ്യാസ മന്ത്രി ചൊവ്വ ബുധൻ ദിവസങ്ങളിൽ ഉപസമിതി ചേരുമെന്നും വ്യക്തമാക്കി. പദ്ധതിയിൽ തുടരാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നീക്കവും.
യുഡിഎഫ് സർക്കാർ വന്നശേഷം പി എം ശ്രീയിൽ കേന്ദ്രം അയക്കുന്ന രണ്ടാമത്തെ കത്താണിത്. സംസ്ഥാനം പിഎം ശ്രീ കരാറിൽ ഒപ്പിട്ടതാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് കത്തിൽ.
ഉപസമിതി നടപടികൾ വേഗത്തിൽ ആക്കണമെന്നും കത്തിൽ പറയുന്നു. വരുന്ന ചൊവ്വ ബുധൻ ദിവസങ്ങളിൽ ഉപസമിതി ചേരാനാണ് തീരുമാനം നിലവിൽ ഉപസമിതിയിൽ തന്നെ തർക്കങ്ങൾ നിലനിൽക്കുകയാണ്.
പാഠ്യപദ്ധതിയും ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നതിലും സംസ്ഥാന സർക്കാർ തീരുമാനമെടുത്തുകൊണ്ട്
പി എം ശ്രീയിൽ തുടരാൻ തന്നെയാണ് വി ഡി സതീശൻ സർക്കാരിന്റെ നീക്കം.പിന്മാറിയാൽ ഉണ്ടാകുന്ന നിയമ ബാധ്യതയാണ് മുഖ്യമന്ത്രി പറയുന്നത് കേന്ദ്ര ഫണ്ടിന്റെ കണക്കും മുഖ്യമന്ത്രി ആവർത്തിക്കുന്നു. പാർട്ടിക്കുള്ളിൽ മുന്നണിക്കുള്ളിലും PM ശ്രീക്കെതിരെ എതിർപ്പുകൾ തുടരുകയാണ്
































