വാഴക്കുലയിലൊളിപ്പിച്ചുള്ള ലഹരിക്കടത്ത് കേസ് പ്രതി ഡാനിക്ക് അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായും അടുത്ത ബന്ധം. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയ്ക്ക് പുറമെ ആന്ദ്രയില്‍ നിന്ന ഹാഷിഷ് ഓയില്‍ എത്തിച്ചും വിതരണം ചെയ്തു. ലഹരിസംഭരണ കേന്ദ്രമായ മൈസൂരുവിലെ കൃഷിതോട്ടത്തില്‍ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ലക്ഷങ്ങളുടെ ലഹരിവസ്തുക്കളാണ് ഡാനി ഭായിയുടെ നേതൃത്വത്തില്‍ മൈസൂരുവിലെ വാഴതോട്ടത്തില്‍ നിന്ന് വിതരണം ചെയ്തത്. എംഡിഎംഎയ്ക്ക് പുറമെ ലക്ഷങ്ങള്‍ വിലയുള്ള ഹാഷിഷ് ഓയിലും സംഘം കച്ചവടം നടത്തിയിരുന്നു. ആന്ദ്രയിലെ ലഹരിസംഘത്തില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ വാങ്ങിയിരുന്നത്. എല്ലാ ലഹരിവസ്തുക്കളുടെയും സംഭരണകേന്ദ്രം നഞ്ചന്‍ഗുഡുവിലെ കൃഷിയിടം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന ലഹരിമരുന്ന് മൈസൂരുവിലെത്തി ഓര്‍ഡര്‍ പ്രകാരം പാക്ക് ചെയ്യും. ലഹരിഒളിപ്പിച്ച വാഴക്കുലകള്‍ കാരിയര്‍മാരുടെ കയ്യില്‍ കൊടുത്തുവിടും.
കായക്കുലകള്‍ മാത്രമായി പാര്‍സല്‍ അയക്കുന്ന പതിവില്ലെന്നാണ് ഡാനിയുടെ മൊഴി. കൂടാതെ പച്ചക്കറി ലോറികളില്‍ ലഹരി ഒളിപ്പിച്ച് കടത്തുന്ന രീതിയിലും പതിവില്ല. മൈസൂരുവിലെ കൃഷിയിടത്തില്‍ കൂടുതല്‍ ലഹരിവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ടാഴ്ചയ്ക്കിടെ അരകിലോയ്ക്കടുത്ത് എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് അയച്ചത്. ഡാനിബായ് പിടിയിലാകുമ്പോള്‍ 800 ഗ്രാമിലേറെ ഹാഷിഷ് ഓയിലും കൈവശമുണ്ടായിരുന്നു. ഇത്രയും ലഹരിവസ്തുക്കള്‍ ദിവസങ്ങളുടെ ഇടവേളയില്‍ അയക്കണമെങ്കില്‍ സ്‌റ്റോക്ക് കൂടുതലുണ്ടെന്ന ഉറപ്പിക്കുന്ന അന്വഷണ സംഘം.
കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മൈസൂരിലെ കൃഷിയിടം റെയ്ഡ് ചെയ്യാനാണ് നീക്കം. ആറേക്കറിലാണ് നഞ്ചന്‍ഗുഡുവിലെ വാഴകൃഷി. ഡാനിയെന്ന് ധനേഷിന്റെ സുഹൃത്തുക്കളും ലഹരികച്ചവടത്തില്‍ പങ്കാളികളെന്ന് പൊലീസ് ഉറപ്പിക്കു്ന്നു. എന്നാല്‍ ഇവരെ സംരക്ഷിക്കുന്ന നിലയിലാണ് ഡാനിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണ് ലഹരിയിടപാടുകള്‍ നടത്തുന്നതെന്നാണ് ഡാനി പൊലീസിനോട് പറഞ്ഞത്. ഡാനിയുടെ സാമ്പത്തികയിടപാടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. അടുത്ത ദിവസം ഡാനിയടക്കം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങുകയാണ് അന്വേഷണ സംഘം. ആലുവ ഡിവൈഎസ്പി ബൈജു പൗലോസീന്റെ നേതൃത്വത്തിലാണ് അന്വേഷണം.





























