ആലുവയിലെ ഹാലോവീന്‍ പാര്‍ട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത് സ്ലീപ്പോവറിനെന്ന പേരില്‍. മുപ്പത് പേര്‍ റിസോര്‍ട്ടിലെത്തിയെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയത് പതിനാല് പേരുടെ മാത്രം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി എക്‌സൈസും.
കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ ചേര്‍ന്നാണ് ഒക്ടോബര്‍ 31 ന് രാത്രി ഹാലോവീന്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ആലുവ കീഴ്മാടുള്ള പുഴയോരം ഹോളിഡേ ഹോമില്‍ അന്ന് ഉച്ചയോടെ തന്നെ പലരും എത്തി. പതിനാല് പേര്‍ക്കായാണ് റിസോര്‍ട്ട് ബുക്ക് ചെയ്തതെങ്കില്‍ എത്തിയത് മുപ്പത് പേര്‍. പതിനെട്ട് വയസ് തികയാത്ത രണ്ട് പെണ്‍കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തു. കൂട്ടുകാരികളുടെ വീട്ടില്‍ സ്ലീപ്പോവറിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട് വിട്ടത്. പ്രായപൂര്‍ത്തിയായ കൂട്ടുകാരിയാണ്് ഇരുവരെയും വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഉച്ചമുതല്‍ തന്നെ റിസോര്‍ട്ടില്‍ ആഘോഷം തുടങ്ങി. പെണ്‍കുട്ടികള്‍ വൈകീട്ടോടെ റിസോര്‍ട്ടിലെത്തി. ഇതിനിടെയായിരുന്നു പെണ്‍കുട്ടിയോടുള്ള ലൈംഗിക അതിക്രമം. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഒരാളുടെ പിതാവ് പാര്‍ട്ടിയെ കുറിച്ചറിഞ്ഞ് സ്ഥലതെത്തി. ഇദേഹമാണ് പെണ്‍കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുന്നത്.
പതിനേഴുകാരിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കോട്ടയം സ്വദേശി അലക്‌സ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുവന്ന കൂട്ടുകാരിയെയും പോക്‌സോ കേസില്‍ പ്രതിചേര്‍ത്തു. കോക്ടെയില്‍ പാര്‍ട്ടിയടക്കം നടന്ന റിസോര്‍ട്ടില്‍ വന്‍തോതില്‍ മദ്യവുമെത്തിച്ചു. പങ്കെടുത്തവരുടെ പരമാവധി പ്രായം 22 വയസ് മാത്രമാണ്. 23 വയസ് കഴിയാതെ മദ്യം നല്‍കരുതെന്ന നിയമം നിലനില്‍ക്കെയാണ് പാര്‍ട്ടിക്ക് മദ്യം വിളമ്പിയത്. മുപ്പത് പേര്‍ പങ്കെടുത്തെങ്കിലും റിസോര്‍ട്ട്ുകാര്‍ വാങ്ങിയത് പതിനാല് പേരുടെ തിരിച്ചറിയില്‍ രേഖകള്‍ മാത്രം. ഇതടക്കം കടുത്ത നിയമലംഘനങ്ങള്‍ റിസോര്‍ട്ടില്‍ നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മറ്റ് ലഹരി വസ്തുക്കളും പാര്‍ട്ടിക്കെത്തിച്ചുവെന്ന സംശയവും പൊലീസിനുണ്ട്. റിസോര്‍ട്ടിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. മദ്യത്തിന്റെ സാന്നിധ്യം ഈ ദൃശ്യങ്ങളിലൂടെ ഉറപ്പിച്ച്‌ശേഷമാകും എക്‌സൈസിന് റിപ്പോര്‍ട്ട് നല്‍കുക. നവംബര്‍ ഒന്നിന് ഉച്ചയോടെയാണ് പാര്‍ട്ടികഴിഞ്ഞ് ഭൂരിഭാഗംപേരം മടങ്ങിയത്.





























