തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവന്‍. അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയാണ് പുതിയ വൈസ് ചാന്‍സലര്‍. ബി അശോകിനെ മാറ്റിയ ഒഴിവിലേക്ക് ചട്ടം പാലിക്കാതെയാണ് നിയമനമെന്നാണ് ആരോപണം. സജിതാ റാണിക്ക് താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്
കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളജിലെ ഡീനാണ് ടി സജിതാ റാണി. എംജി സാര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനു പിന്നാലെയാണ് കാര്‍ഷിക സര്‍വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാന്‍സലറെ നിയമിക്കുന്നത്. കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളിയാണ് അധ്യാപക പരിഷത്ത് നേതാവിനു നിയമനം.
അതേസമയം കാർഷിക സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. വി സി നിയമനം ജനാധിപത്യ വ്യവസ്ഥയുടെ ലംഘനം. നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാന സർക്കാർ നൽകിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി സജിത റാണിയുടെ നിയമനം
സജിതയുടെ യോഗ്യതയെന്തെന്ന് തനിക്കറിയില്ല. കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. സർക്കാർ നൽകിയ ലിസ്റ്റ് പരിഗണിക്കാതെയാണ് നിയമനം വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിപ്പോഴും തുടരും
സംസ്ഥാന സർവകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കും. പക്ഷേ കേന്ദ്രസർക്കാർ ചാൻസലറെ ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഇപ്പോഴത്തേത്. സർവ്വകലാശാല ആക്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിയമപരമായ തടസ്സങ്ങളുണ്ട്
അതുകൂടി പരിശോധിച്ചു തുടർനടപടി എന്നും മന്ത്രി പറഞ്ഞു.


































