25.8 C
Kollam
Friday 6th November, 2026 | 06:53:15 AM
Home News Breaking News ഡോ. കെ.എസ് അനിൽകുമാർ ശാസ്താംകോട്ട DB കോളേജിൽ ചുമതലയേറ്റത് ചട്ടവിരുദ്ധം

ഡോ. കെ.എസ് അനിൽകുമാർ ശാസ്താംകോട്ട DB കോളേജിൽ ചുമതലയേറ്റത് ചട്ടവിരുദ്ധം

Advertisement

തിരുവനതപുരം.കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടും അനിൽകുമാറിനെ വിടാതെ താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ.

അനിൽകുമാർ ശാസ്താംകോട്ട DB കോളേജിൽ ചുമതലയേറ്റത് ചട്ടവിരുദ്ധം.. സർവകലാശാലയിൽ നിന്ന് വിടുതൽ നേടാതെ ആണ് ചുമതലയേറ്റത്.. കോളേജിൽ സർവീസിൽ പ്രവേശിക്കരുതെന്നും കാണിച്ച് ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കേരള സർവകലാശാല രജിസ്ട്രാർ കത്ത് അയച്ചു..റജിസ്ട്രാർ സ്ഥാനത്തു നിന്നും നീക്കിയ അനിൽകുമാർ ഇന്ന് രാവിലെ പഴയ ലാവണമായ ശാസ്താംകോട്ട ഡിബി കോളജിൽ പ്രിൻസിപ്പലായി ചുമതല ഏറ്റിരുന്നു

ഇതിനിടെ കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മറ്റി പ്രതിനിധിയെ തീരുമാനിച്ച വിവരം സർവകലാശാല സെനറ്റ് ചാൻസിലറെ അറിയിച്ചു.. സെർച്ച് കമ്മറ്റി വിജ്ഞാപനം ലോക്ഭവൻ നിന്ന് ഉടൻ പുറപ്പെടുവിക്കും..