Home News Breaking News ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍… ശരീരത്തിൽ 13 മുറിവുകൾ

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍… ശരീരത്തിൽ 13 മുറിവുകൾ

Advertisement

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വര്‍ക്കല സ്വദേശിനി ആരതിയെ (26) ആണ് ആറ്റുകാല്‍ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭരതന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് അതുല്‍ ശ്രീകുമാറിന്റെ ക്രൂരപീഡനത്തില്‍ മനംനൊന്താണ് ആരതിയുടെ മരണമെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

അതുല്‍ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ അയച്ചിരുന്നു. മര്‍ദനമേറ്റതിന്റെ 13 മുറിപ്പാടുകള്‍ ആരതിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആരതിയുടെ അമ്മ ജിനുവിന്റെ പരാതിയില്‍ ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്.

സ്ത്രീധനമായി ലഭിച്ച സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയും വഴക്കുണ്ടായി. വെള്ളിയാഴ്ച മകളെ ഫോണില്‍ വിളിച്ച് കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകിട്ടോടെ അതുല്‍ വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ആരതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here