30.7 C
Kollam
Tuesday 29th September, 2026 | 02:59:05 PM
Home News Breaking News ഒത്തുകളി,ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിലെ പൊലീസ് അന്വേഷണത്തിൽ ഇഡിക്ക് അതൃപ്തി

ഒത്തുകളി,ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിലെ പൊലീസ് അന്വേഷണത്തിൽ ഇഡിക്ക് അതൃപ്തി

കൊച്ചി. സിഎംആർഎൽ എക്സാലോജിക് ഇടപാട് അന്വേഷണം..ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്പൊലീസ് അന്വേഷണത്തിൽ ഇഡിക്ക് അതൃപ്തി. ഗൂഢാലോചനയിൽ സംസ്ഥാന നേതാക്കളുടെ പങ്കിൽ അന്വേഷണമില്ല. അക്രമം നടക്കുമ്പോൾ ഉന്നത നേതാക്കൾ സ്ഥലത്തുണ്ടായിട്ടും പ്രതി ചേർത്തില്ലെന്ന് ഇഡി. നേതാക്കളുടെ പ്രകോപനകരമായ പ്രസംഗം അക്രമികൾക്ക് പ്രചോദനമായി

300 ലേറെ പേരുണ്ടായിട്ടും അറസ്റ്റ് ചെയ്തത് 25 പേരെ മാത്രം. പൊലീസ് അന്വേഷണം ഏറെക്കുറെ നിലച്ചമട്ടിൽ. പ്രതികളിൽ ഒരാൾക്ക് ജാമ്യം ലഭിച്ചതിലും ഒത്തുകളി സംശയിച്ച് ഇഡി. അതൃപ്തി ഉന്നത ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും അറിയിച്ചു