26.9 C
Kollam
Monday 10th August, 2026 | 01:56:18 PM
Home News Breaking News മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവകച്ചവടത്തില്‍ റാക്കറ്റിന്റെ കണ്ണികളായി പ്രവര്‍ത്തിച്ച സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പിടിമുറുക്കാന്‍ ഇഡി

മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവകച്ചവടത്തില്‍ റാക്കറ്റിന്റെ കണ്ണികളായി പ്രവര്‍ത്തിച്ച സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പിടിമുറുക്കാന്‍ ഇഡി

കൊച്ചി.മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവകച്ചവടത്തില്‍ റാക്കറ്റിന്റെ കണ്ണികളായി പ്രവര്‍ത്തിച്ച സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പിടിമുറുക്കാന്‍ ഇഡി. അവയവറാക്കറ്റിന്റെ ഏജന്റുമാരുമായി നടത്തിയ സാമ്പത്തികയിടപാടുകളില്‍ ലേക് ഷോര്‍ മാനേജ്‌മെന്റിന് വ്യക്തത വരുത്താനായില്ല. ലേക് ഷോറിലെ കൂടുതല്‍ ഡോക്ടര്‍മാരുടെ ചോദ്യംചെയ്ത് ഇഡിയുടെ നിര്‍ണായക നീക്കം.


കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവില്‍ നടന്ന അവയകച്ചവടത്തിന് സ്വകാര്യ ആശുപത്രികള്‍ ഒത്താശചെയ്തതിന്റെ നിര്‍ണായക വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്. റാക്കറ്റിന്റെ സൂത്രധാരന്‍ കല്ലട്ര മുഹമ്മദ് നജീബ് ഉള്‍പ്പെടെയുള്ളവരുമായുള്ള സാമ്പത്തികയിടപാടുകളാണ് ഇതില്‍ പ്രധാനം. ഈ ഇടപാടുകള്‍ സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ ലേക് ഷോര്‍ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. രണ്ടായിരം മുതല്‍ പതിനായിരം രൂപയിലേറെ ആശുപത്രിയില്‍ നിന്ന് നജീബിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നാണ് ഇഡി നല്‍കുന്ന വിവരം. ആശുപത്രി എംഡി, അക്കൗണ്ടന്റ് അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഈ ഇടപാടുകളില്‍ കൃത്യമായ മറുപടിയില്ല. അവയവശസ്ത്രക്രിയക്ക് പുറമെ രോഗികള്‍ ഓരോ തവണ ആശുപത്രിയിലെത്തുേേമ്പാളും ഏജന്റുമാര്‍ക്ക് കമ്മിഷന്‍ നല്‍കിയിരുന്നുവെന്നാണ് ഇഡിയുടെ നിഗമനം.

ശസ്ത്രക്രിയക്ക് വിധേയരായ രോഗികള്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ദിവസങ്ങളിലാണ് ഇടപാടുകളെന്നതും സംശയം ബലപ്പെടുത്തുന്നു. അനധികൃത അവയവമാറ്റ ശസ്ത്രക്രിയകളില്‍ േേഡാക്ടര്‍മാരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. ലേക്ഷോര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജോണ്‍ അലക്‌സാണ്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ശ്രീജ പിള്ള എന്നിവരെയാണ് ഇഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരെ ചികിത്സിച്ചതും കൗണ്‍സിലിങ് നല്‍കിയതടക്കം ഈ ഡോക്ടര്‍മാര്‍ക്ക് പങ്കുണ്ട. റാക്കറ്റിനെ കുറിച്ച് ഡോക്ടര്‍മാക്ക് അറിവുണ്ടോ എന്നതിലടക്കം വ്യക്തവരുത്തുകയാണ് ഇഡി. അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്് നടന്ന മെഡിക്കല്‍ ട്രസ്റ്റ്, രാജഗിരി ആശുപത്രി പ്രതിനിധികളെയും വരും ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്യും. വ്യാജരേഖകളടക്കം ചമച്ച് നടന്ന ശസ്ത്രക്രിയികളില്‍ ആശുപത്രികളുടെ പങ്ക്ടക്കം കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. വരും ദിവസങ്ങളില്‍ കൂടുതല്‍ ആശുപത്രികളും ഇഡിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.