29.6 C
Kollam
Saturday 29th August, 2026 | 03:22:08 PM
Home News Breaking News കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു

മലപ്പുറം. കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ ആണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കുന്നത്ത്പറമ്പിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഫൈസൽ റോഡിലേക്ക് തലയടിച്ച് വീണതെന്നാണ് പൊലീസ് പറയുന്നത്.

ഗുരുതരമായി പരുക്കേറ്റ ഫൈസൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്ത്പറമ്പ് സ്വദേശി ലത്തീഫ്നെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.