27.5 C
Kollam
Saturday 17th October, 2026 | 07:19:52 PM
Home News Kerala വള്ളംകളി കഴിഞ്ഞ 11 ദിവസം പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുക ലഭിച്ചില്ല

വള്ളംകളി കഴിഞ്ഞ 11 ദിവസം പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുക ലഭിച്ചില്ല

ആലപ്പുഴ. നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞ 11 ദിവസം പിന്നിട്ടിട്ടും വിജയികൾക്ക് സമ്മാനത്തുക ലഭിച്ചില്ല.വർദ്ധിപ്പിച്ച സമ്മാനത്തുക ലഭിക്കാത്തതിനു പുറമേ ഓരോ വെള്ളത്തിലും ഗ്രാൻഡ് ആയി നൽകേണ്ട 8.25 ലക്ഷം രൂപ വീതവും നൽകിയിട്ടില്ല.

കഴിഞ്ഞവർഷം വള്ളംകളി കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം സമ്മാനത്തുകയും ഗ്രാന്റും വിതരണം ചെയ്തിരുന്നു.സമ്മാനത്തുക ലഭിക്കാൻ വൈകുന്നതോടെ വള്ളംകളി സമിതികളും കടുത്ത പ്രതിസന്ധിയിലാണ്.തുക ലഭിക്കാൻ ഇനിയും വൈകിയാൽ ജില്ലാ കളക്ടറേറ്റിൽ എത്തി പ്രതിഷേധിക്കുമെന്നാണ് വള്ളംകളി സമിതികളുടെ നിലപാട്.