28.1 C
Kollam
Friday 16th October, 2026 | 02:40:36 PM
Home News Breaking News ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ വിജയികളായി

ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ വിജയികളായി

ആറന്മുള ഉതൃട്ടാതി ജലമേളയിൽ വിജയികളായി മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ. എ ബാച്ച് ഭാഗത്തിൽ മേലുകര ഒന്നാമതെത്തിയപ്പോൾ ബി ബാച്ച് ഫൈനലിലാണ് കോറ്റാത്തൂർ കൈതക്കോടും മന്നം ട്രോഫിയിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടാം തവണയാ ണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കിയത്. കോറ്റാത്തൂരിനിത് ഹാട്രിക് നേട്ടം.

പമ്പയാറിന്റെ ഓളപ്പരപ്പിലരങ്ങേറിയ പള്ളിയോടങ്ങളുടെ പകൽപൂരത്തിന് ഇക്കുറിയും ആവേശം ഇരട്ടിയായിരുന്നു. Aബാച്ച് -ഫൈനലിൽ മേലുകരയ്ക്കൊപ്പം
കോയിപ്രം,മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല കിഴക്ക് പള്ളിയോടങ്ങൾ 4 മിനിറ്റ് 33 സെക്കന്റിൽ ഫിനിഷിംഗ് പോയിന്റിലേക്ക്.
മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മേലുകരയ്ക്ക് രണ്ടാം തവണയും മിന്നും വിജയം.

ബി ബാച്ചിൽ ഫൈനലിലെത്തിയ വൻന്മഴി,തോട്ടപ്പുഴശ്ശേരി,മംഗലം പള്ളിയോടങ്ങളെ പിന്നിലാക്കിയാണ് കോറ്റാത്തൂർ ഹാട്രിക് വിജയം സ്വന്തമാക്കിയത്

കരയാരവങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അവേശത്തിന്റെ പരകോടിയിൽ പള്ളിയോട സേവാസംഘം ഭാരവാഹികളിൽ നിന്നും വിജയികൾ ട്രോഫികൾ ഏറ്റുവാങ്ങി

വരും വർഷങ്ങളിലും വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തോടെ പാട്ടും പാടി വിജയികളുടെ മടക്കം