തിരുവനന്തപുരം.പ്രിയദർശിനി സൗജന്യ സർവീസ് വന്നതിന് പിന്നാലെ സ്വകാര്യ മേഖലയ്ക്ക് ഉണ്ടയാ നഷ്ടത്തെ കുറച്ചു പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതി സാമ്പത്തിക മേഖലയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട് . സ്വകാര്യ മേഖലയിലെ നഷ്ടം നികത്താനായി കെഎസ്ആർടിസി ബസുകളുടെ ഷെഡ്യൂളുകൾ പരിഷ്കരിക്കണമെന്ന് ശിപാർശ.
മുൻ ഡി ജി പി കെ പത്മകുമാർ തയ്യാറാക്കിയ റിപ്പോർട്ട് ആണ് ഗതാഗത മന്ത്രിയ്ക്ക് കൈമാറിയത്. പ്രിയദർശിനി സൗജന്യ സർവീസ് സ്വകാര്യ ബസുകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും യോഗം ചേർന്നു. കെ എസ് ആർ ടി ബസിന്റെ ഷെഡ്യൂളിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെയുള്ളവ പരിഗണയിൽ ഉണ്ട്.സ്വകാര്യ ബസ്സുകളിലും സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കി KSRTCക്ക് നൽകുന്നതുപോലെ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ബസ് ഉടമകൾ സമിതിയെ അറിയിച്ചിരുന്നു.
ഇതിൽ ഇൻസെന്റീവ് ഉൾപ്പെടെ ഉള്ളവ പരിഗണിക്കാനും സാധ്യതയുണ്ട്.ബസ് നിരക്കും, വിദ്യാർത്ഥി കൺസഷനും വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട് ഇതും പരിഗണിച്ചിട്ട് ഉണ്ടോ എന്നതിലും വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്.വിദഗ്ധസമിതിയെ നിയോഗിച്ച് അൻപതാം ദിവസമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. സെപ്റ്റംബർ 30 വരെയുള്ള ത്രൈമാസക്കാലയളവിലെ നികുതി സ്വകാര്യ ഉടമകൾ അടച്ചിട്ടുണ്ട്.സർക്കാരിന്റെ നിലപാട് കൂടി വന്നതിനു ശേഷം ഇതിലും കൂടുതൽ തീരുമാനം ഉണ്ടാകും.

































