26.4 C
Kollam
Thursday 17th September, 2026 | 05:59:42 AM
Home News Breaking News പ്രതിപക്ഷ ഉപനേതൃപദവിയില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ

പ്രതിപക്ഷ ഉപനേതൃപദവിയില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവിയില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണ. തല്‍ക്കാലം കടുത്ത നടപടികള്‍ വേണ്ടെന്നും ധാരണയായിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനും എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സിപിഐഎമ്മിന്റെ നേതൃയോഗങ്ങളും വിശാല സംസ്ഥാന കമ്മിറ്റി യോ?ഗവും നടക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട തീരുമാനം വേണ്ടെന്ന ധാരണയിലേയ്ക്ക് സിപിഐ എത്തിയിരിക്കുന്നത്.

സിപിഐഎമ്മിന്റെ തുടര്‍ന്നുള്ള നേതൃയോ?ഗങ്ങളില്‍ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുമെന്നാണ് സിപിഐ നേതൃത്വം കണക്ക് കൂട്ടുന്നത്. ഈ യോഗങ്ങളില്‍ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐഎം നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോ?ഗത്തിന് ശേഷം ചേരുന്ന സിപിഐയുടെ നേതൃയോ?ഗങ്ങളില്‍ പ്രതിപക്ഷ ഉപനേതൃപദവിയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാമെന്ന ധാരണയാണ് എക്‌സിക്യൂട്ടിവില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മൂന്ന് ദിവസം ചേരുന്ന സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബര്‍ 15നാണ് സമാപിക്കുക. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 17ന് സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങള്‍ ചേരാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്.