26.3 C
Kollam
Sunday 11th October, 2026 | 08:26:07 AM
Home News Breaking News ഇഡിക്കെതിരേ സി പി എം സെമിനാർ; സിപിഐയ്ക്ക് ക്ഷണമില്ല

ഇഡിക്കെതിരേ സി പി എം സെമിനാർ; സിപിഐയ്ക്ക് ക്ഷണമില്ല


തിരുവനന്തപുരം. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ നീക്കങ്ങൾ ചെറുക്കുക എന്ന പ്രചാരണവുമായി സിപിഐഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറുകളിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ക്ഷണമില്ല.

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ, മാധ്യമപ്രവർത്തകൻ പ്രബീർ പുരകായസ്ത തുടങ്ങിയവരാണ് സെമിനാറിൽ സംസാരിക്കുക.

ഇഡിയ്ക്കെതിരായ പോരാട്ടത്തിൽ ഘടകകക്ഷികളെ കൂടെ നിർത്തുമെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും സിപിഐ തുറന്ന നിലപാട് സ്വീകരിക്കാത്തതാണ് പിന്മാറ്റത്തിന് കാരണം. റിയാസുമായും വീണയുമായും ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തത വരാനുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ.

ഈ മാസം 14ന് തിരുവനന്തപുരത്തും 15ന് കോഴിക്കോടുമാണ് സെമിനാർ. ഹവാല, കൈക്കൂലി ആരോപണങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിനിടെ നടക്കുന്ന ആദ്യ പരിപാടിയെന്ന നിലയ്ക്ക് ദേശീയ സെമിനാറിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here