കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് സിജെപിയുടെ പ്രതിഷേധം ഇന്നും തുടരും.
ഇന്നലത്തെതിന് സമാനമായ നിയന്ത്രണങ്ങൾ ഇന്നും ഡൽഹിയിൽ ഉണ്ടാകും. ഇൻറർനെറ്റ് നിയന്ത്രണവും പൂർണമായി പുനസ്ഥാപിക്കാൻ ഇടയില്ല. ഇന്നലെ സിജെപിയും ഇടതു പാർട്ടികളും നടത്തിയ ഒരു മാർച്ചും ജന്തർ മന്തറിലേക്ക് എത്തിയിരുന്നില്ല. ഇന്നും സമാനമായ സുരക്ഷാക്രമീകരണങ്ങൾ ആകും ഡൽഹി പൊലീസ് ഒരുക്കുക.
പ്രധാന നേതാക്കൾ കസ്റ്റഡിയിൽ ആയതിനെ തുടർന്ന് അജിങ്ക്യ ഷിൻഡെ യാകും ഇന്നത്തെ മാർച്ച് നയിക്കുക. യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധവും ഇന്ന് ജന്തർ മന്തറിലേക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യ മുന്നണിയുടെ സുപ്രീം കോടതി മാർച്ച് നാളെയാണ്.
വീണ്ടും സമര രംഗത്തേക്ക് ഇന്ത്യ മുന്നണി തിരിയുകയാണ്.
മുഴുവൻ എം.പിമാരോടും നാളെ ദില്ലിയിൽ എത്താൻ നിർദ്ദേശം
എല്ലാ ലോക്സഭ, രാജ്യസഭ എം.പിമാരും ഉച്ചയ്ക്ക് ഒരു മണിക്ക് മുന്നേ ദില്ലിയിലെത്തണം
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകാനാണ് തീരുമാനം
സുപ്രീം കോടതിയിലേക്ക് പ്രതിഷേധമായി നീങ്ങും.പ്രതിഷേധം എവിടെ നിന്ന് ആരംഭിക്കണമെന്ന് ഇന്ന് തീരുമാനിക്കും
അനുമതി നിഷേധിച്ചാൽ ശക്തമായ പ്രതിഷേധത്തിന് ആലോചന



























