26.3 C
Kollam
Sunday 11th October, 2026 | 09:13:27 AM
Home News Breaking News കസ്റ്റഡി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം,പൊതുഗതാഗതം നിയന്ത്രിക്കരുത്, ദില്ലി പൊലീസ് നടപടികൾ ഇന്ന് സുപ്രീം കോടതിയിൽ

കസ്റ്റഡി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം,പൊതുഗതാഗതം നിയന്ത്രിക്കരുത്, ദില്ലി പൊലീസ് നടപടികൾ ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെല്‍ഹി. ദില്ലി പൊലീസ് നടപടികൾ ഇന്ന് സുപ്രീം കോടതിയിൽ.കടുത്ത പൊലീസ് നിയന്ത്രണവും തടങ്കലും ചോദ്യംചെയ്തുള്ള കോടതിയലക്ഷ്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ സിജെപി നേതാക്കളെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ഹേബിയസ് കോർപ്പസ് ഹർജിയിലെ ആക്ഷേപം

അറസ്റ്റിലായവരെ കുറിച്ച് ദില്ലി പൊലീസ് വിവരം നൽകുന്നില്ലെന്ന് ആക്ഷേപം. കസ്റ്റഡി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. പൊതുഗതാഗതം നിയന്ത്രിക്കരുതെന്നും ഹർജിയിൽ. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, ദില്ലി പൊലീസ് കമ്മീഷണർ; ഡി എം ആർ സി ചെയർപേഴ്സൺ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here