26.3 C
Kollam
Sunday 11th October, 2026 | 09:05:20 AM
Home News Kerala ജനശതാബ്ദിയിൽ ഇന്ന് മുതൽ പുഷ്ബാക്ക് സീറ്റുകൾ

ജനശതാബ്ദിയിൽ ഇന്ന് മുതൽ പുഷ്ബാക്ക് സീറ്റുകൾ

തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരമായി പുഷ്ബാക്ക് സീറ്റുകളുള്ള പുതിയ കോച്ചുകൾ ഇന്ന് മുതൽ. തിരുവനന്തപുരം–കണ്ണൂർ ശതാബ്ദിയിലാണ് മാറ്റം ആദ്യം നടപ്പാക്കുന്നത്. എൽഎച്ച്ബി നോൺ എസി ചെയർകാർ കോച്ചുകളോടെയുള്ള സർവീസ് ഇന്ന് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
നിലവിലെ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് മാറ്റം. പുഷ്ബാക്ക് സീറ്റുകളുള്ള 16 കോച്ചുകൾ കഴിഞ്ഞദിവസം കൊച്ചുവേളിയിൽ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് കോച്ചുകൾ സർവീസിൽ ഉൾപ്പെടുത്തുന്നത്.
തിരുവനന്തപുരം–കോഴിക്കോട് ശതാബ്ദിയിലെ സീറ്റുകളിലും രണ്ടാംഘട്ടത്തിൽ മാറ്റം വരുത്തും. ഇതിനിടെ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ ജനറൽ സിറ്റിങ് കോച്ചുകൾ കഴിഞ്ഞദിവസം ഏർപ്പെടുത്തിയിരുന്നു. പത്ത് പഴയ കോച്ചുകൾ മാറ്റിയാണ് പുതിയവ ഉൾപ്പെടുത്തിയത്. ശേഷിക്കുന്ന ജനറൽ കോച്ചുകളും ഘട്ടംഘട്ടമായി മാറ്റുമെന്ന് റെയിൽവേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here