ന്യൂഡെല്‍ഹി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം ശക്തമാകുന്നു . പ്രതിഷേധ സമരത്തിന്റെ
33ആം ദിവസം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ജന്തർമന്തറിലേക്ക് ഒഴിക്കിയെത്തി യുവാക്കൾ. ജന്തർമന്തർ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം ചെയ്തിട്ടില്ലെന്ന് സിജെപി. പ്രതിഷേധക്കാർ ഒത്തുകൂടാതിരിക്കാൻ മെട്രോ സ്റ്റേഷനുകൾ അടച്ചു. പ്രതിഷേധക്കാരെ പോലീസ് അതിക്രമിച്ചതിനെതിരെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി.
ഡൽഹി ജന്തർ മന്തറിലെ സിജെപി പ്രതിഷേധം 33 ദിവസത്തിലേക്ക് സമരത്തിന് രാജ്യവ്യാപക പിന്തുണയേറുകയാണ് .പ്രതിഷേധക്കാരെ നേരിടാൻ ഡൽഹി പോലീസ് നഗരത്തിൽ ഉടനീളം നിയന്ത്രണങ്ങൾ ശക്തമാക്കി. ബാരക്കംമ്പ, സുപ്രീംകോടതി സേവാതീർത്ത് ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു . രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിക്കുന്നതിന് ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ്ഉദ്യോഗസ്ഥരെയും ഡൽഹിയിൽ എത്തിച്ചു. പാർലമെന്റ് മാർച്ചിനിടെ പോലീസ് എന്ന വ്യാജേനെ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു എന്ന് പ്രതിഷേധക്കാർ ആരോപിച്ചു
പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തി. ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തങ്ങളുടെ സമയം പാഴാക്കരുത് എന്ന ഹർജിക്കാരനോട് പറഞ്ഞു. പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നു അറിയിച്ചെങ്കിലും കോടതി അത് കാണാൻ വിസമ്മതിച്ചു .രാജ്യ തലസ്ഥാനത്തെ പ്രതിഷേധം അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ട്.പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിൽ ഡൽഹി പൊലീസ് നിയമപദേശം തേടും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിലവിൽ അനധികൃതമായി സംഘം ചേർന്നതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കം വിവിധ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.




























