25.8 C
Kollam
Thursday 22nd October, 2026 | 06:36:38 AM
Home News Breaking News ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ യു.എസ്. സേന ആക്രമണം നടത്തിയതായി ഇറാൻ

ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ യു.എസ്. സേന ആക്രമണം നടത്തിയതായി ഇറാൻ

ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ യു.എസ്. സേന ആക്രമണം നടത്തിയതായി ഇറാൻ. കപ്പലുകൾ നങ്കൂരമിടുന്ന മേഖലയിലായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. നാല് യു.എസ്. മിസൈലുകൾ ടാങ്കറിൽ പതിച്ചതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടാങ്കറിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു.

ഖാർഗ് ദ്വീപ് തകർത്ത് തരിപ്പണമാക്കുകയാണെന്ന് അവകാശപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് എ.ഐ. വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. ഖാർഗിനു നേരെ ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.