വെടിനിർത്തൽ ഒഴിവാക്കി മൂന്നാം വട്ടവും ഇറാനെതിരെ ആക്രമണം അഴിച്ചു വിട്ട് യുഎസ്.
ഈ ആഴ്ച മാത്രം 140 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സൈപ്രസ് പതാകയുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ട്രംപിന്റെ നിർദേശപ്രകാരം നടപടി.
ബുഷെഹർ, അസലൂയെ ഉൾപ്പെടെയുള്ള തെക്കൻ തീരപ്രദേശങ്ങളിലെ ഊർജ-പെട്രോകെമിക്കൽ കേന്ദ്രങ്ങൾക്ക് സമീപം സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതായി IRGC പ്രഖ്യാപിച്ചു. വിദേശ ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനും കടന്നുപോകാൻ അനുവദിക്കില്ലെന്നും IRGC മുന്നറിയിപ്പ് നൽകി. അതേ സമയം
പിതാവിൻ്റെ കൊലപാതകത്തിന് പ്രതികാരo ചെയ്യുമെന്ന പ്രഖ്യാപനവുമായി മൊജ്തബ ഖമനെയി.
ഇറാൻ എടുത്തത് മോശം തീരുമാനം എന്നും അതിന് വില കൊടുക്കേണ്ടി വരുമെന്നും യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്

































