മൈനാഗപ്പള്ളി: മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിന് കേരള കലാമണ്ഡലത്തിന്റെ അംഗീകാരം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മണ്ണൂർക്കാവിലെ കഥകളിയേ സർക്കാർ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനത് കലകളുടെ സംരക്ഷണത്തിനായി സർക്കാർ പ്രത്യേക പദ്ധതികൾ ആരംഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്
രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്കാരം സംഗീതജ്ഞൻ കലാമണ്ഡലം വിനോദിന് മന്ത്രി സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ മുഖ്യ പ്രസംഗം നടത്തി.പി. രാജേന്ദ്രപ്രസാദ്,
ജില്ലാ പഞ്ചായത്തംഗം ദീപാചന്ദ്രൻ, സൗത്ത് ഇന്ത്യൻ വിനോദ്, സുധീർ ജേക്കബ്,ആർ. കമൽദാസ്,
വി.പ്രസന്നകുമാർ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി സുരേഷ് ചാമവിള, വി. ആർ.സനിൽചന്ദ്രൻ,
റ്റി.സുരേന്ദ്രൻ പിള്ള,
ഡി.ഗുരുദാസൻ,വി. രാജീവ്, ജയകൃഷ്ണൻ കാളിയെഴത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കഥകളി വേഷം വിഭാഗത്തിലെ 10വിദ്യാർത്ഥികളുടെ അരങ്ങേറ്റം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉത്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളെ ആദരിച്ചു.

































