28.6 C
Kollam
Sunday 11th October, 2026 | 12:05:18 PM
Home News Kerala പ്രിയദര്‍ശിനി പാരയായി,ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്ന് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെഎസ്ആർടിസി എംഡിക്ക് കത്ത്...

പ്രിയദര്‍ശിനി പാരയായി,ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്ന് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി

പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്ന് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന പ്രിയദർശിനി ബസ് ഇന്നലെയും വനത്തിനുള്ളിൽ വെച്ച് തകരാറിലായി. 42 പേരെ ഉൾക്കൊള്ളാവുന്ന ബസ്സിൽ പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ നൂറിനടുത്ത് ആളുകൾ കയറുന്നുണ്ട്.

ബസ് തകരാറിലാവാൻ കാരണം അമിതമായി യാത്രക്കാരെ കുത്തി നിറയ്ക്കുന്നത് കൊണ്ടാണെന്ന വിലയിരുത്തലിലാണ് DTO കത്ത് നൽകിയത്. ഗവി റൂട്ടിൽ ഫാസ്റ്റ് പാസഞ്ചർ കട്ട്ചെയ്സ് ബസ് അനുവദിക്കുന്നത് ഗുണകരമാകുമെന്നും കെഎസ്ആർടിസി ജീവനക്കാർ അഭിപ്രായപ്പെട്ടു.