28.6 C
Kollam
Sunday 11th October, 2026 | 12:04:16 PM
Home News Kerala അർജൻ്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ച യുവാവിന്‍റെ വിരലുകള്‍ അറ്റുപോയി

അർജൻ്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ച യുവാവിന്‍റെ വിരലുകള്‍ അറ്റുപോയി

കോഴിക്കോട്. ചക്കുംകടവിൽ അർജൻ്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോഴുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിന്റെ വിരലുകൾ അപകടത്തിൽ അറ്റുപോയി.

വലതുകയ്യിലെ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ് ഇടതുകയ്യിൽ കരുതിയ പടക്കം പൊട്ടിയായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.