28 C
Kollam
Thursday 15th October, 2026 | 11:41:12 AM
Home News Kerala വല്ലാത്ത ആഘോഷം,പൊല്ലാപ്പായി

വല്ലാത്ത ആഘോഷം,പൊല്ലാപ്പായി

കോഴിക്കോട്.നടുറോഡിൽ പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം. കോഴിക്കോട് കൊടുവള്ളിയിലാണ് യുവാക്കളുടെ അതിരുവിട്ട ആഘോഷം. ബസ്റ്റാൻ്റിന് സമീപം നടുറോഡിൽ വച്ച് പൊട്ടിച്ചത് 30 ഷോട്ടുകളുള്ള പടക്കം

ഇത് തീരുന്നത് വരെ തിരക്കേറിയ റോഡിൽ വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. ആഘോഷത്തിനെതിരെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചതോടെ വാക്കേറ്റമായി

കൊടുവള്ളി പൊലീസ് എത്തിയാണ് ആളുകളെ നിയന്ത്രിച്ചത്. പെരുന്നാൾ തലേന്നായ ബുധനാഴ്ചയാണ് സംഭവം