28 C
Kollam
Thursday 15th October, 2026 | 10:46:25 AM
Home News Breaking News പടക്കശാലയിൽ സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു

പടക്കശാലയിൽ സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യശ്രീ പടക്കശാലയിൽ വൻ തീപിടിത്തം. സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 8 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ (ഫെബ്രുവരി 28) വൈകുന്നേരമായിരുന്നു സംഭവം.

സ്‌ഫോടനം നടക്കുമ്പോൾ 34 തൊഴിലാളികൾ ഫാക്‌ടറിയിൽ ഉണ്ടായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ അയൽ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൻ്റെ മേൽക്കൂരയിൽ വിള്ളലുകൾ ഉണ്ടായതായും സ്ഫോടന ശബ്‌ദം സംഭവസ്ഥലത്ത് നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ വരെ കേട്ടതായും നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങൾക്ക് നടുവിലാണ് ഫാക്‌ടറി സ്ഥിതി ചെയ്യുന്നതെന്നും അടിയന്തര വാഹനങ്ങൾക്ക് സ്ഥലത്തെത്താൻ റോഡില്ലെന്നും നാട്ടുകാർ പറഞ്ഞു.