ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. മനീഷിന്റെ ബന്ധുവായ യുവാവാണ് കുത്തിയത്. കൊലനടത്തിയശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.




























