ഇത്തവണ ബിഗ് ബോസ് സീസൺ 8 എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രെഡിക്ഷന് ലിസ്റ്റ് കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. മോഹൻലാൽ ആങ്കർ ആയി എത്തുന്നു എന്നത് ഒഴിച്ചാൽ മുൻ സീസണുകളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഈ സീസണിൽ ഉണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. അതിൽ ഏറ്റവും പ്രധാനം, അഗ്നി പരീക്ഷ ആയിരുന്നു. പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിരവധി പേരുകൾ ആണ് ഇപ്പോൾ ഉയർന്നുവരുന്നത് അതിൽ ഏറ്റവും ഒടുവിൽ വന്ന ലിസ്റ്റിൽ ബിഗ് സ്‌ക്രീനിൽ നിന്നും ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് സൂചന. മുൻ സീസണുകൾ വരുമ്പോൾ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഗായത്രി സുരേഷ് പ്രധാനി ആയിരുന്നു. എന്നാൽ എട്ടാം സീസൺ എത്തുമ്പോൾ ഉറപ്പായും ഗായത്രി ഉണ്ടെന്നാണ് സൂചനകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തുവന്ന പേരുകൾ നോക്കാം
ഗൗതം ശശി; സ്റ്റാൻഡപ്പ് കൊമേഡിയൻ
സുമേഷ് ചന്ദ്രൻ ; ദൃശ്യം സിനിമ ഫെയിം
നേഹ രാജേഷ് ; ഒരു ഗായിക ആണെന്നാണ് റിപോർട്ടുകൾ
നോബി ; ഗായകൻ
ഐശ്വര്യ; തനി മലയാളിയാണോ
ഐഷ്വര്യ രാജീവ്
ശ്രീലയ; ശ്രുതി ലക്ഷ്മിയുടെ സഹോദരി, രാഹുൽ ഈശ്വർ, ഗായത്രി സുരേഷ്, ജസീല പർവീൺ, കാളി, ശ്രീലതാ ; കടൽ കൊമ്പൻ, വിക്കി തഗ്ഗ്, ശ്രീലക്ഷ്മി അറക്കൽ, ആർ ജെ അഞ്ജലി, മൃദുല വിജയ്, റിനി ആൻ ജോർജ്. എന്നിങ്ങനെ നിരവധി പേരുകൾ ആണ് മല്ലു രേവതി പുറത്തുവിട്ട ലിസ്റ്റിലും പറയുന്നുണ്ട്



























