രാഹുൽ ഈശ്വറിനെ കുറിച്ച് പ്രത്യേകിച്ചും ഒരു വിശേഷണം മലയാളികൾക്ക് ആവശ്യം ആണെന്ന് തോന്നുന്നില്ല പറയാൻ ഉള്ള കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ ജയിൽ ശിക്ഷ വരെയും ഈ അടുത്തിടക്ക് അദ്ദേഹം അനുഭവിച്ചിരുന്നു. മുൻപ് ഒരു റിയാലിറ്റി ഷോ താരം കൂടി ആയിരുന്ന രാഹുൽ ഈശ്വർ ഇപ്പോൾ ബിഗ് ബോസിലേക്ക് കൂടി കടക്കുകയാണ്. എട്ടാം സീസൺ എന്തുകൊണ്ടും അതോടെ അടിപൊളി ആകും എന്നാണ് രാഹുൽ ഫാൻസ് പറയുന്നത്. യാതൊരുവിധ സസ്‌പെൻസും ഇടത്തെ ആണ് രാഹുൽ ബിഗ് ബോസിലേക്ക് പോകുന്നത്. എവിടെയും ബിഗ് ബോസ് വീടെന്ന് തെളിച്ചു പറയുന്നില്ല എങ്കിലും ഒരു പാട് അകലെയുള്ള ‘ഒരു രാജ്യത്ത്’ പോവുകയാണ് – രാജ ഭരണം ഉള്ള രാജ്യമാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സോഷ്യലിസം, ജനാധിപത്യം, മത സൗഹാർദം എല്ലാമാണ് ആധുനിക രാജ്യങ്ങളിൽ വേണ്ടത്.
എല്ലാ പ്രാർത്ഥനകളും വേണം. സാധാരണ ഫിൻലാൻഡിൽ പോകുമ്പോഴാണ് വീട്ടുകാർ കൊണ്ട് വിടുന്നത്. ഇത് “അതിലും ദൂരെ പോവുകയാണ്”. ഒരു പാട് ഒരു പാട് ദൂരെ. പക്ഷെ നമ്മൾ ഇവിടെ ഒക്കെ തന്നെ കാണും. കാരണം ഇന്ത്യയും ഗാന്ധിജിയും തന്നെയാണ് എന്നും ഇപ്പോഴും മനസ്സിൽ. ജയ് ഹിന്ദ്വിമാന യാത്ര ക്ക് ശേഷം ‘വേറൊരു രാജ്യത്തെത്തി’ .. ഇവിടത്തെ രാജ ഭരണം ഭയങ്കര കടുപ്പമാണെന്നു കേൾക്കുന്നു. രാജാവിനെ മുഖം കാണിക്കാൻ സമയം കാത്ത് നിൽക്കുന്നു.
ജനാധിപത്യ ഭരണത്തിലേക്ക് ഈ നാട് വഴിമാറണം, വഴി മാറ്റണം. സംശയമില്ല ഇതൊരു ലോകോത്തര രാജ്യമാണ്, Simply Super. പക്ഷെ പാസ്പോർട്ട്, വിസ ഒക്കെ അവർ മേടിച്ചു വയ്ക്കും. അത് അനീതിയല്ലേ .. നമ്മുടെ ‘passport’ നമ്മുടെ കയ്യിൽ വേണ്ടേ ? എന്നുള്ള പോസ്റ്റുകളിലൂടെ ആണ് രാഹുൽ തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ച് പറയാതെ പറയുന്നത്.
ഈശ്വരൻ നമ്പൂതിരിയുടെയും മല്ലികയുടെയും മകനായി ഒരു മലയാളി നമ്പൂതിരി ബ്രാഹ്മണ കുടുംബത്തിലാണ് രാഹുൽ ജനിച്ചത്. ശബരിമല ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും മുതിർന്ന തന്ത്രി സ്ഥാനത്തുണ്ടായിരുന്ന കണ്ഠരര് മഹേശ്വരരുടെ കൊച്ചുമകനാണ് അദ്ദേഹം.
മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയുടെ എക്സിക്യൂട്ടീവ് അംഗമായും ഹിന്ദു പാർലമെന്റിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ഐക്യം ലക്ഷ്യമിടുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ഫ്ലാഗ് അംബാസഡറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കായുള്ള വനിതാ കമ്മീഷന്റെയും യുവാക്കൾക്കായുള്ള യൂത്ത് കമ്മീഷന്റെയും മാതൃകയിൽ പുരുഷന്മാർക്കായി ഒരു കമ്മീഷൻ രൂപീകരിക്കണമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.
എതിർപ്പുകളെ അതിജീവിച്ചാണ് വിവാഹിതനാകുന്നത്. ആങ്കർ ദീപ നായർ ആണ് ഭാര്യ. രണ്ടുമക്കളുടെ അച്ഛൻ കൂടിയായ രാഹുൽ ബിഗ് ബോസിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ നിലപടുകൾക്ക് ആയി കാത്തിരിക്കുകയാണ് ഫാൻസ്




























