29.4 C
Kollam
Sunday 6th September, 2026 | 11:13:09 AM
Home News Local ആദിക്കാട്ടു മുക്കില്‍ ആള്‍ത്താമസമില്ലാത്ത വീട് പിന്‍വാതില്‍ തകര്‍ത്ത് മോഷണ ശ്രമം

ആദിക്കാട്ടു മുക്കില്‍ ആള്‍ത്താമസമില്ലാത്ത വീട് പിന്‍വാതില്‍ തകര്‍ത്ത് മോഷണ ശ്രമം

ശാസ്താംകോട്ട. ആദിക്കാട്ടു മുക്കില്‍ ആള്‍ത്താമസമില്ലാത്ത വീട് പിന്‍വാതില്‍ തകര്‍ത്ത് മോഷണ ശ്രമം. ആദിക്കാട്ട് തുഷാരയില്‍ പരേതനായ വിജയന്‍പിള്ളയുടെ വീട് കുത്തിത്തുറന്നാണ് മോഷണ ശ്രമം നടന്നത്. വീടിന്‍റെ പിന്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മുറികളില്‍ പരതിയിട്ടുണ്ട്.

വീട്ടില്‍ വിലപിടിപ്പുള്ള എന്തെങ്കിലും സൂക്ഷിച്ചിരുന്നതായി വിവരമില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞദിവസങ്ങളില്‍ സമീപത്തെ പള്ളിയിലും കവര്‍ച്ച നടന്നു. വേങ്ങയിലെ ചില വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here