ശാസ്താംകോട്ട. ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം നടത്തി. അനേകം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപകർ ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നു. ഒരു രാജ്യത്തിന്റെ നാളെകൾ കുടികൊള്ളുന്നത് ക്ലാസ് മുറികളിലാണ്. മൂല്യബോധവും ആത്മവിശ്വാസവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ നിസ്തുലമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുജാകുമാരി പറഞ്ഞു.
യോഗത്തിൽ വെച്ച് അധ്യാപകരായ ഡോ. ഗോപകുമാർ, രതീഷ് വി.ആർ, പി. ചന്ദ്രഹാസൻ, ജുമൈല ബീഗം, വീണ റാണി പി.എൽ, റൂബി സുധീർ എന്നീ അധ്യാപകരെ ആദരിച്ചു. യോഗത്തിൽ ശാസ്താംകോട്ട BMEC യിലെ പ്രൊഫസർ& ഡീൻ ഡോ.വിഷ്ണു വിജയൻ മുഖ്യപ്രഭാഷണം നടത്തി,ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ, ബാലവേദി പ്രസിഡന്റ് ഹിബ ഫാത്തിമ, ലൈബ്രേറിയൻ ഷീല കുമാരി എന്നിവർ പ്രസംഗിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ഡോ. ബിജു പി. ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സൈറസ് പോൾ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അബ്ദുൾ റഷീദ് നന്ദിയും രേഖപ്പെടുത്തി.