27.9 C
Kollam
Saturday 5th September, 2026 | 09:45:28 PM
Home News Breaking News ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിന്റെ അന്വേഷണ അട്ടിമറിയിൽ എം.ആർ കുമാറിനെതിരെ നടപടിയുറപ്പ്

ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിന്റെ അന്വേഷണ അട്ടിമറിയിൽ എം.ആർ കുമാറിനെതിരെ നടപടിയുറപ്പ്

തിരുവനന്തപുരം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിന്റെ അന്വേഷണ അട്ടിമറിയിൽ എം.ആർ കുമാറിനെതിരെ നടപടിയുറപ്പ്. വിശദീകരണം നൽകാൻ കൂടുതൽ സമയം ചോദിച്ച എം ആർ അജിത് കുമാറിന്റെ ആവശ്യം ഡി.ജി.പി തള്ളി. എം ആർ അജിത് കുമാർ കഴിഞ്ഞദിവസം നൽകിയ മറുപടി ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറും.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥർ തല്ലി ചതച്ച
കേസിന്റെ അന്വേഷണം നടക്കുമ്പോൾ മുണ്ടക്കൈ ചൂരൽമല രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി വയനാടായിരുന്നുവെന്നാണ് എം ആർ അജിത് കുമാറിൻ്റെ വിശദീകരണം.
റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക്
ആറാം  നാളാണ് ഡിജിപിക്ക് വിശദീകരണം നൽകിയത്.
യാത്രാ രേഖകളും മറ്റു വിവരങ്ങളും പങ്കുവയ്ക്കാൻ കൂടുതൽ സമയവും
എ ഡി ജിപി എംആർ അജിത് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ
കൂടുതൽ വിശദീകരണം നൽകാൻ അനുവദിക്കണമെന്ന അജിത് കുമാറിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവി തള്ളി.
നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയും വ്യക്തമാക്കി

അജിത് കുമാറിന്റെ വിശദീകരണം പരിശോധിച്ചതിന് ശേഷം ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.
റിപ്പോർട്ട് ലഭിച്ചാലുടൻ അജിത് കുമാറിനെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കും.

അജിത് കുമാറിന് പുറമേ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന എഡിജിപിയുടെ ഓഫീസിലെ രണ്ടു ഗ്രേഡ് എസ് ഐ മാർക്കെതിരെയും നടപടി ഉണ്ടായേക്കും .