29.6 C
Kollam
Thursday 24th September, 2026 | 01:34:48 PM
Home News Breaking News നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എസ്‌ഐടിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എസ്‌ഐടിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എസ്‌ഐടിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം.

ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എസ്‌ഐടിയുടെ അപ്പീലിനെ എതിർത്ത് ഗൺമാൻമാർ ഇന്ന് കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകും. മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് നിലവിലുണ്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചാൽ മാത്രമേ കോടതിക്ക് ഇടപെടാനാകൂ എന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു