29.2 C
Kollam
Thursday 24th September, 2026 | 12:37:57 PM
Home News Kerala പ്ലസ് വൺ: സ്കൂൾ, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് മുതൽ പ്രവേശനം

പ്ലസ് വൺ: സ്കൂൾ, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് മുതൽ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സ്കൂൾ, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഇന്ന് രാവിലെ 11 മുതൽ നാളെ വൈകീട്ട് നാലുവരെ പ്രവേശനം നേടാം. ആകെ 7,380 വിദ്യാർഥികൾക്കാണ് സ്കൂൾ, വിഷയ മാറ്റം അനുവദിച്ചത്.
ഇതിൽ 5,829 പേർക്ക് സ്കൂൾ മാറ്റവും 1,551 പേർക്ക് കോഴ്സ് മാറ്റവും ലഭിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുണ്ടായ ഒഴിവുകളാണ് ഇത്തവണത്തെ അലോട്ട്മെന്റിനായി പരിഗണിച്ചത്.
നിലവിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്കൂൾ, വിഷയ മാറ്റത്തിനു ശേഷമുണ്ടാകുന്ന ഒഴിവുകൾ സ്പോട്ട് അഡ്മിഷനായി ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ അടിസ്ഥാനത്തിൽ അർഹരായ വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടാം.