Home News Breaking News ‘ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി’ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനോത്സവം ഇന്ന്

‘ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി’ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനോത്സവം ഇന്ന്

കോഴിക്കോട്: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് ഇന്ന് തുടങ്ങും. സംസ്ഥാന പ്രവേശനോത്സവം കോഴിക്കോട്‌ തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.

‘ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി’ എന്ന പേരിലാണ് ഈ വർ‌ഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.

സംസ്ഥാനത്ത് പ്ലസ്‌വൺ മുഖ്യ അലോട്ട്‌മെന്റില്‍ 3,59,890 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ 81,375 സീറ്റ്‌ ഒഴിവുണ്ട്‌. ഈ മാസം 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സപ്ലിമെന്ററി പ്രവേശനം നടക്കും. സ്‌പോർട്‌സ്‌, കമ്യൂണിറ്റി, മാനേജ്‌മെന്റ്‌ ക്വാട്ടകളിലെ സപ്ലിമെന്ററി ഘട്ടം 10ന്‌ പൂർത്തിയാകും. പ്രവേശന നടപടികൾ ഓ​ഗസ്റ്റ് അഞ്ചിന്‌ അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here